
നെയ്യാറ്റിൻകര:അരുവിപ്പുറം സാഹിത്യ കലാകേന്ദ്രം ട്രസ്റ്റ് വാർഷികം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അരുവിപ്പുറം എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.അരുവിപ്പുറം അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കവി വിനോദ് വൈശാഖി സർഗമഞ്ജരി എന്ന സാഹിത്യ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് കവിയരങ്ങും നടന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, പ്രശസ്ത കവികൾ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി എ.കെ.അരുവിപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.അയിരൂർ എം.എസ്.പ്രമോദ് സ്വാഗതവും അയിരൂർ ബാബു നന്ദിയും പറഞ്ഞു.