തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാകുന്ന 'കാർബൺ ന്യൂട്രൽ കാട്ടാക്കട' പദ്ധതിയുടെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് മന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു.ഐ.ബി സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും അഞ്ച് സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാർബൺ ബഹിർഗമനമാണ് ശാസ്ത്രീയമായി റിപ്പോർട്ടിൽ കണക്കാക്കിയിട്ടുള്ളത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റാണ് (സിഡബ്ല്യൂആർഡിഎം) ഒന്നരമാസം നീണ്ട പഠനം നടത്തിയത്.ലാൻഡ് യൂസ് കമീഷണർ എ.നിസാമുദ്ദീൻ,സി.ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മനോജ്.പി. സാമുവൽ,സയന്റിസ്റ്റ് ബി ഡോ.കെ.വി.ശ്രുതി,പള്ളിച്ചൽ,വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.