ബാലരാമപുരം : സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കരിദിനാചരണവും പ്രതിഷേധ പ്രകടനവും ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.എ. അർഷാദ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്. ആനന്ദകുമാർ , യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ.തങ്കരാജൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.സജൻ,ഐ.എൻ.ടി.യു.സി പ്രസിഡന്റ് കോട്ടുകാൽ ക്കോണം അനി,പഞ്ചായത്തംഗം എൽ.ജോസ്,എം.സജീവ്,പ്ലാവിള ബാബു,മുനീർ തുടങ്ങിയവർ സംസാരിച്ചു.