v

തിരുവനന്തപുരം; വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ബേക്കർ ആൻഡ് കൺഫക്ഷണർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 299/2018) തസ്തികയിലേക്ക് 10 ന് രാവിലെ 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ഗാന്ധിയൻ സ്റ്റഡീസ് (കാറ്റഗറി നമ്പർ 489/2019) തസ്തികയിലേക്ക് 15 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹോം സയൻസ്) (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ) (കാറ്റഗറി നമ്പർ 480/2019), അസിസ്റ്റന്റ് പ്രൊഫസർ (സുവോളജി)- എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 483/2021) തസ്തികകളിലേക്ക് 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷനിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (കാറ്റഗറി നമ്പർ 195/2019) തസ്തികയിലേക്ക് 17, 22, 23 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 517/2019) തസ്തികയിലേക്ക് 15നും 16നും 17നും 30നും ജൂലായ് ഒന്നിനും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 സർട്ടിഫിക്കറ്റ് പരിശോധന

ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 28/2020) തസ്തികയിലേക്ക് 17 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

 എഴുത്തുപരീക്ഷ

ലാൻഡ് റെവന്യൂ വകുപ്പിൽ തഹസിൽദാർ/സീനിയർ സൂപ്രണ്ട് - പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 566/2021) തസ്തികയിലേക്ക് 18 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.

 പത്താം തലം പൊതുപ്രാഥമിക പരീക്ഷ - നാലാംഘട്ടം

പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി പത്താം തലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള നാലാംഘട്ട ഒ.എം.ആർ പരീക്ഷ 19 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.15 വരെ നടത്തും.

 വകുപ്പുതല വാചാപരീക്ഷ

കേരള ജനറൽ സർവീസിലെ ഡിവിഷണൽ അക്കൗണ്ടന്റുമാർക്കുവേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്‌പെഷ്യൽ ടെസ്റ്റ് - നവംബർ 2021) ഭാഗമായുള്ള വാചാ പരീക്ഷ 16 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.