swapna-suresh

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഇന്നലെ രാവിലെ പൊലീസ് മേധാവി അനിൽകാന്ത്, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. പിന്നാലെയാണ് ജലീൽ പരാതി നൽകിയത്.ചാനലുകളിലൂടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പി.​സി.ജോർജ് രണ്ട് മാസം മുമ്പ് ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളുണ്ട്. രാഷ്ട്രീയ ഗൂഢലോചനയുടെ രീതിയാണ് അതിലുള്ളത്. സംസ്ഥാനത്ത് ധപൂർവം കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണിതെന്നും ജലീലിന്റെ പരാതിയിലുണ്ട്.

അപകീർത്തി പരാതിയിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നതിനാലും, ഗൂഢാലോചന നടന്നത് കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിലല്ലാത്തതിനാലും കന്റോൺമെന്റ് പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു. നിയമോപദേശം തേടിയ

ശേഷമാണ് കേസെടുത്തത്.

 സ്വ​പ്ന​യ്ക്കെ​തി​രാ​യ​ ​കേ​സ് ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ക്കും

​കെ.​ടി​ ​ജ​ലീ​ലി​ന്റെ​ ​പ​രാ​തി​യി​ൽ​ ​സ്വ​പ്ന​യ്ക്കും​ ​പി.​സി.​ജോ​ർ​ജ്ജി​നു​മെ​തി​രാ​യി​ ​എ​ടു​ത്ത​ ​കേ​സ് ​ഒ​രു​ ​മു​തി​ർ​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​ഡി.​ജി.​പി​ ​അ​റി​യി​ച്ചു.​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​നി​യ​മോ​പ​ദേ​ശ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.

'മുമ്പ് നടത്തിയ പ്രസ്താവനകൾ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ്. മൂന്ന് കേന്ദ്രഏജൻസികൾ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഏത് ഏജൻസി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല..''

-കെ.ടി. ജലീൽ