തിരുവനന്തപുരം:ജില്ലയിലെ കോളേജുകളിൽ മനുഷ്യക്കടത്ത് വിരുദ്ധ ക്ലബുകൾ രൂപീകരിക്കും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റി,ജില്ലാ പൊലീസുമായി സഹകരിച്ചാണ് മനുഷ്യക്കടത്ത് തടയുന്നതിനും,അതിനെതിരായ ബോധവത്കരണത്തിനുമായി ആന്റി ഹ്യുമൻ ട്രാഫിക് ക്ലബുകൾ രൂപീകരിക്കുന്നത്.ലാ കോളേജുകൾ, ബി.എഡ് കോളേജുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ക്ലബുകൾ രൂപീകരിക്കുക.ജില്ലാതല ഉദ്ഘാടനം ലാ അക്കാഡമി വി.ആർ.കൃഷ്ണ അയ്യർ ഹാളിൽ കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഐ.ജി ഹർഷിത അട്ടല്ലൂരി,ലാ അക്കാഡമി പ്രിൻസിപ്പൽ ഹരീന്ദ്രൻ,അസി.പ്രൊഫസർ ആര്യ സുനിൽ പോൾ എന്നിവർ പ്രസംഗിച്ചു.