തിരുവനന്തപുരം: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം അനുസ്മരിച്ചു.തന്ത്രി മണ്ഡലം നടത്തിയ പ്രയാർ ഗോപാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ആർ.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വാഴയിൽ മഠം വിഷ്ണുനമ്പൂതിരി,ജനറൽ സെക്രട്ടറി എസ്. രാധാകൃഷ്ണൻ പോറ്റി,ട്രഷറർ പാൽക്കുളങ്ങര ഗണപതി പോറ്റി,രജിസ്ട്രാർ ദിലീപൻ നാരായണൻ നമ്പൂതിരി,സി.ആർ.ഒ വാമനൻ നമ്പൂതിരി,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ രാജേഷ് കിഴക്കില്ലം,പകൽക്കുറി ഇൗശ്വരൻ നമ്പൂതിരി,ജില്ലാ സെക്രട്ടറി എൻ.മഹാദേവൻ പോറ്റി,നീലകണ്ഠൻ നമ്പൂതിരി,കുനി കേശവൻ നമ്പൂതിരി,നീലമന പ്രശാന്ത് നമ്പൂതിരി എന്നിവർ സംസാരിച്ചു.