നെയ്യാറ്റിൻകര : ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. നെയ്യാറ്റിൻകര റസ്റ്റ്ഹൗസിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റ് ജംഗ്ഷനിൽ സമാപിച്ചു.മാരായമുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് ഫ്രാങ്ക്ളിൻ, വിനോദ് സെൻ, മുഹിനുദീൻ, സുമ കുമാരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്.അനിൽ, മണ്ഡലം പ്രസിഡന്റുമാരായ എം.സി.സെൽവരാജ്,പി.സി.പ്രതാപൻ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ,നിനോ അലക്സ്,അമരവിള സുദേവകുമാർ,ഡി.എസ് വിൻസന്റ്, സജിൻലാൽ,വട കോട് അജി,ചായ്ക്കോട്ടുകോണം സജു,അഡ്വ.അനിത,മാമ്പഴക്കര ശശി,എൽ.എസ്. ഷീല,അഹമ്മദ് ഖാൻ,ചമ്പ ശശി തുടങ്ങിയവർ പങ്കെടുത്തു.