പൂവാർ:ജില്ലയിലെ ബാഡ്മിന്റൺ താരങ്ങളെ ഉൾപ്പെടുത്തി ബാഡ്മിന്റൺ ട്രിവാൻഡ്രം നടത്തിയ ട്രിവാൻഡ്രം ബ്രാഡ്മിന്റൺ ലീഗിന്റെ എട്ടാമത് എഡിഷൻ സമാപിച്ചു.വെള്ളനാട് മിത്രാനികേതൻ ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റിന്റെ സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറി ഫൈൻ സി. ദത്തൻ നിർവഹിച്ചു.ജില്ലയിലെ പത്ത് ക്ലബ്ബുകൾ പങ്കെടുത്ത ടൂർണമെന്റിൽ നൂറ്റി അൻപത് ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.ഫൈനലിൽ മലയിൻകീഴ് റിബയെ തോൽപ്പിച്ച് ലെജൻഡ്സ് കുറ്റിച്ചൽ ടൂർണമെന്റിലെ ചാമ്പ്യന്മാരായി.ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീം അംഗം എച്ച്.എസ്.പ്രണോയ്,പാരാബാഡ്മിന്റൺ താരം ചാൾസ് സൂസ മരിയം എന്നിവരെ ആദരിച്ചു.ടൂർണമെന്റ് കോ ഒാർഡിനേറ്റർ മനു അരുമാനൂർ,ബാഡ്മിന്റൺ ട്രിവാൻഡ്രത്തിന്റെ ഭാരവാഹികളായ അനസ് കിളിമാനൂർ,ഷോം വർക്കല,നിബിൻഷാ,പ്രദീഷ്,ചന്തു.വി.എസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.