1
ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഖാദി ഷർട്ട് ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നൽകുന്നു. ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് സമീപം

തിരുവനന്തപുരം: ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. സർക്കാർ ഉദ്യോ​ഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന ​നിർദ്ദേശത്തെ തുടർന്നുള്ള പ്രചരണത്തിന്റെ ഭാ​ഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഖാദി ബോർഡ് സെക്രട്ടറി കെ.എ രതീഷും സന്നിഹിതനായിരുന്നു. ഈ വർഷം 150 കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. രണ്ടുമാസം കൊണ്ട് 25 ലക്ഷം രൂപയുടെ കച്ചവടം നടത്തി.

ക്യാപ്ഷൻ: ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഖാദി ഷർട്ട് ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നൽകുന്നു. ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് സമീപം