
തിരുവനന്തപുരം: ജലമലിനീകരണവും വായുമലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഗൗരവമായിത്തന്നെ വീക്ഷിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഗാന്ധി സെന്ററിന്റെ നേതൃത്വത്തിൽ 100 വിദ്യാലയങ്ങളിൽ വൃക്ഷത്തെ നടാനും വിദ്യാർത്ഥികൾക്ക് വൃക്ഷത്തെ വിതരണം ചെയ്യാനുമുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധി സെന്റർ ചെയർമാൻ അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സർവ്വകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. കെ.എ. ഹാഷിം, ജൈവ വൈവിധ്യ ബോർഡ് മുൻ സെക്രട്ടറി ഡോ. കെ.പി. ലാലദാസ്, കോട്ടൺഹിൽ ഹയർസെക്കൻഡറി ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ ഇ.ആർ. ഹാമില, ഹെഡ്മാസ്റ്റർ എ. വിൻസെന്റ്, അസി. ഹെഡ്മാസ്റ്റർ വി. രാജേഷ്ബാബു, കേരള സർവകലാശാല സൈക്കോളജി വിഭാഗം അസി.പ്രൊഫസർ ഡോ. ആർ. ജോൺസൺ, അദ്ധ്യാപകരായ എസ്.അലക്സ്, ബി.രേഖ എന്നിവർ പങ്കെടുത്തു. സ്കൂളിനുള്ളിൽ മന്ത്രിയും വൃക്ഷത്തൈ നട്ടു. സ്കൂളിലെ 500ഓളം വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.