f

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പരിധിയിലെ നഗരൂർ കോട്ടയ്ക്കൽ പാടശേഖരത്തിൽ അരനൂറ്റാണ്ടിലധികം കാലമായി തരിശു കിടന്ന പാടശേഖരങ്ങളിൽ ഇനി തളിരണിയും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ തരിശ് പാടങ്ങളിൽ നടക്കുന്ന സമ്പൂർണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായാണ് നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഏലായിലെ തരിശ് പാടങ്ങളിലും വിത്തെറിഞ്ഞത്.സംസ്ഥാന സർക്കാരിന്റെ കാർഷിക പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തരിശ് നിലങ്ങളിൽ കൃഷിയിറക്കുന്നത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു.ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് തട്ടത്തുമല ജയചന്ദ്രൻ,നഗരൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ഷിബു,എസ്. നോവൽരാജ്,ലോക്കൽ സെക്രട്ടറി നഗരൂർ രജിത്, നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. വിജയലക്ഷ്മി, കോട്ടയ്ക്കൽ വാർഡംഗം അനോബ് ആനന്ദ്,പാടശേഖരസമിതി പ്രസിഡന്റ് ബാബു,ഷറഫ്,മുരളി,മോഹനൻ എന്നിവർ പങ്കെടുത്തു.