di

കിളിമാനൂർ:ഡി.വൈ.എഫ്.ഐ ന​ഗരൂർ മേഖലാ പരിധിയിലെ നെയ്ത്തുശാല യൂണിറ്റ് സംഘടിപ്പിച്ച രക്തദാനക്യാമ്പ് സി.പി.എം കിളിമാനൂർ ഏരിയാകമ്മിറ്റി അംഗം എം.ഷിബുവും പഠനോത്സവം ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിലും ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഭിൻജിത്ത് അദ്ധ്യക്ഷത വഹിച്ചു.ന​ഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ഷിബു,എസ്. നോവൽരാജ്,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജെ.ജിനേഷ് കിളിമാനൂർ,സി.പി.എം ന​ഗരൂർ ലോക്കൽ സെക്രട്ടറി ന​ഗരൂർ രജിത്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ശ്രദ്ധ, പ്രസിഡന്റ് അഫ്സൽ,എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അവിനാശ്,നെടുമ്പറമ്പ് പി.സു​ഗതൻ,ജിബിൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രജിത് സ്വാ​ഗതം പറഞ്ഞു.