വിതുര:അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി പനയ്ക്കോട്ട് കരിദിനം ആചരിക്കുകയും ബിരിയാണി ചെമ്പുമായി പ്രകടനം നടത്തുകയും ചെയ്തു.ഡി.സി.സി സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ് ഖാൻ,ആദിവാസി കോൺഗ്രസ് ജില്ലാപ്രസിഡന്റ് പൊൻപാറ സതീശൻ,രഘുനാഥൻ ആശാരി,കെ.എൻ.അൻസർ,തോട്ടുമുക്ക് സലീം,പി.എസ്.അനിൽകുമാർ,ചെറുവക്കോണംസുകു,വിജയരാജ്,നട്ടുവൻകാവ് വിജയൻ,സെൽവരാജ്,അമൽഅശോക്,ചെറുവക്കോണം സത്യൻ,തൊളിക്കോട്ഷംനാദ്,കാരക്കാംതോട് രമേശൻ,പനയ്ക്കോട്സത്യൻ,ബിജു,ഷൈൻപുളിമൂട്,ഉദയൻ,ബിജു,വിൽസൺ,ഷിബു,ശ്യാംലാൽ എന്നിവർ പങ്കെടുത്തു.