കല്ലമ്പലം: കലാകാരന്മാരുടെ ക്ഷേമനിധി ധനസഹായ വിഹിതം 7500 രൂപയായി വർദ്ധിപ്പിക്കണമെന്നും എല്ലാ കലാകാരന്മാർക്കും പ്രായപരിധി കൂടാതെ തന്നെ നൽകണമെന്നും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി ജില്ലാകമ്മിറ്റി കല്ലമ്പലം വ്യാപാര ഭവനിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു. കഥകളി കലാരംഗത്ത് 50 പൂർത്തിയാക്കിയ വർക്കല രാമചന്ദ്രനെ യോഗത്തിൽ ആദരിച്ചു. ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി മതിര ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആലംകോട് ദർശൻ, വൈസ് പ്രസിഡന്റ് ചിന്ത്രനെല്ലൂർ തുളസി, ട്രഷറർ യു.എൻ.ശ്രീകണ്ഠൻ, ഭാരവാഹികളായ വടശ്ശേരിക്കോണം പ്രസന്നൻ, സുഗത് ആനയറ, ഓരനെല്ലൂർ ബാബു, മനോജ്‌ മംഗള, പ്രകാശ് വിളബ്ഭാഗം, അയിലം വസന്തകുമാരി, ആറ്റിങ്ങൽ ശശി, വിനോദ് ആറ്റിങ്ങൽ, വിശ്വതിലകൻ എം.ടി തുടങ്ങിയവർ പങ്കെടുത്തു.