കിളിമാനൂർ:പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കിളിമാനൂർ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി അംഗം കെ.നളിനൻ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ ശ്യാം നാഥ്,ശ്രീലത ടീച്ചർ,മണ്ഡലം ഭാരവാഹികളായ രമണി പ്രസാദ്,രമ ദേവി, സുനി,ബേബി കുമാർ,വൈശാഖ്,രതീഷ്,രജിത്,തങ്കരാജ്,ഷൈല ബീഗം,കൊടുവഴന്നൂർ ബാബു, ഗീതാകുറുപ്പ്,യൂത്ത് കോൺഗ്രസ് നേതാക്കളായ ആദേശ് സുധർമ്മൻ,സുജിത് എന്നിവർ പങ്കെടുത്തു.