
കാരേറ്റ് :വാവു പാറ ഗാന്ധി കുടുംബശ്രീ വനിതാ അയൽക്കൂട്ടത്തിന്റെ ഇരുപതാം വാർഷിക പൊതുയോഗം പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.അയൽക്കൂട്ടം പ്രസിഡന്റ് ദിവ്യ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മിണിഅമ്മ,എ.ഡി.എസ് ചെയർപേഴ്സൺ ബീന എന്നിവർ പങ്കെടുത്തു.അയൽക്കൂട്ടം സെക്രട്ടറി സീന റിപ്പോർട്ട് അവതരിപ്പിച്ചു.ചിത്ര,രാഖി,ശാന്തകുമാരി എന്നിവർ പങ്കെടുത്തു.