നെടുമങ്ങാട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളത്ത് നടന്ന പ്രതിഷേധ മാർച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സി.പി. വേണുഗോപാൽ,കാച്ചാണി രവി,എസ്.രാജേന്ദ്രൻ നായർ,കായ്പ്പാടി അമീനുദ്ദീൻ,കരകുളം രാജീവ്, ആർ.സുശീന്ദ്രൻ,കാവ് വിള മോഹനൻ,കായ്പ്പാടി നൗഷാദ്,വരുൺ കൊടൂർ,ഗോകുൽ കൊടുർ,വിനോദ് ഗോശാലക്കുന്ന്,എൻ.വിജയരാജ്, എ. ബാഹുലേയൻ നായർ, ആരിഫ്കായ്പ്പാടി, മുഹമ്മദ് മാഹീൻ, ഫസീല കായ്പ്പാടി ,വിജയകുമാർ.കെ, ബിജേഷ്, വിശാഖ് എസ്.വി.ശ്യാംകുമാർ എം.എസ്, കൃഷ്ണനുണ്ണി,സുരേന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബിരിയാണി ചെമ്പ് തലയിൽ ചുമന്ന് നടത്തിയ പ്രതിഷേധം പഴകുറ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി കച്ചേരി നടയിൽ സമാപിച്ചു.അഡ്വ.തേക്കട അനിൽകുമാർ,കല്ലയം സുകു,നെട്ടിറച്ചിറ ജയൻ, അഡ്വ.അരുൺകുമാർ,ടി.അർജുനൻ,എസ്.എ.റഹീം, കരിപ്പൂര് ഷിബു,ചെല്ലാംകോട് ജ്യോതിഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

ആനാട് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.

ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻ കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടം പള്ളി സനൽ,ഡി.സി.സി മെമ്പർ കെ. ശേഖരൻ,ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഹുമയൂൺ,കബീർ,നെട്ടറക്കോണം ഗോപാലകൃഷ്ണൻ,ആനാട് സുരേഷ് മണ്ഡലം ഭാരവാഹികളായ ആനാട് ഗോപകുമാർ,കുളപ്പള്ളി സുനിൽ,മുരളീധരൻ നായർ,വേലപ്പൻ നായർ യൂത്ത് കോൺഗ്രസ് നേതാക്കളായ അനന്തു ആനാടൻ,രതീഷ് മന്നൂർക്കോണം,ഷീജ,ആദർശ് ആർ.നായർ,വഞ്ചുവം അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

പേരയം ജംഗ്ഷനിൽ കുറുപുഴ മണ്ഡലം പ്രസിഡന്റ് പൊട്ടൻചിറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് സാമുവൽ,വാർഡ് മെമ്പർ ദീപാ മുരളി,മുൻ മെമ്പർ പേരയം സുജിത്,സുരേഷ് പേരയം,ബൂത്ത് പ്രസിഡന്റുമാരായ ഫൽഗുനൻ വിശ്വപുരം രാജീവ്, മണ്ഡലം സെക്രട്ടറി രജി,ബൂത്ത് വൈസ് പ്രസിഡന്റ് പ്രദീപ്,യൂത്ത് കോൺഗ്രസ് നേതാക്കളായ അതുൽ, റോയ്, രാജേഷ്, ശ്രീജിത്,സുനിൽകുമാർ,ഷീജ,ആതിര,കൃഷ്ണപ്രിയ,സുരേഷ് കുമാർ,ശ്രീജി , ശശിധരൻ ആശാരി,രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.