തിരുവനന്തപുരം: ബിരിയാണി ചെമ്പ് വിവാദത്തിൽ പ്രതിഷേധിച്ച് 'പുറത്തുപോകൂ പിണറായി' എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ ബിരിയാണി വച്ച് പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി.ആർ പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. പ്രതീകാത്മകമായി ഒരു കറുത്ത പെട്ടിയും സ്വർണ്ണ കട്ടകൾ നിറച്ച ബിരിയാണി ചെമ്പുമായാണ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായെത്തുന്നത്.ബിരിയാണി ഉണ്ടാക്കിയ ശേഷം ഒരു സ്വർണ്ണ കട്ടയോടൊപ്പം അത് പ്ലേറ്റിൽ വിളമ്പി ഭക്ഷിക്കുകയും ചെയ്തു.ശേഷം പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അനിത,ഡോ.ആരിഫ,ഷംല ബീഗം,ജില്ലാ ഭാരവഹികളായ ജയന്തി,ബറോമ പാട്രിക്,ഷീല.ജി,സുശീല, ബിന്ദു ചന്ദ്രൻ,പുഷ്പ വിജയൻ,സിതാര,സീനത്ത്,ഗായത്രി,തുഷാര,ഷെമി സംനത്ത്,ബ്ലോക്ക് പ്രസിഡന്റുമാരായ ഗിൽഡ,അനിത എന്നിവർ പങ്കെടുത്തു.