തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ഗവ. സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്തുകൊടുക്കുന്നതിലേക്കായി പെരുന്താന്നി സമാജം ലെയ്ൻ റസിഡന്റ്‌സ് അസോസിയേഷൻ സംഭാവന ചെയ്ത പാചക പാത്രങ്ങൾ, പ്ലേറ്റ്, ഗ്ലാസ്‌ എന്നിവ വാർഡ്‌ കൗൺസിലർ പി. പത്മകുമാർ സ്കൂൾ ഹെഡ്മാസ്റ്റർ അജിം ഷായ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ശൂരനാട് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാറ്റ് ജനറൽ സെക്രട്ടറി ഡോ. ജയദേവൻ നായർ, ജനമൈത്രി സി.ആർ.ഒ രാധാകൃഷ്ണൻ നായർ, ബീറ്റ് ഓഫീസർ രമേശ്‌ കുമാർ, മുൻ കൗൺസിലർ ചിഞ്ചു, എസ്.എൽ.ആർ.എ പ്രസിഡന്റ് രാജീവ്‌, സായി രാമകൃഷ്ണൻ,അജി കുമാർ, മാഹീൻ, രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.