
തിരുവനന്തപുരം: വാഹനമോടിക്കുന്നതിനിടെ അസ്വാഭാവിക സന്ദർഭങ്ങളുണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാമിത്ര പദ്ധതി പ്രവർത്തനക്ഷമമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്.എം.എസ് ആയും ഇ - മെയിലായും ലഭിക്കും. വാഹനം അപകടത്തിൽപ്പെട്ടാലോ അമിതവേഗത്തിൽ വണ്ടി ഓടിച്ചാലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും. നമ്പറോ, ഇ-മെയിലോ മാറ്റിയാൽ surakshamitr@cdac.inൽ അറിയിച്ച് തിരുത്തണം.