ബാലരാമപുരം:വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷനും കസ്തൂർബാഗ്രാമീണ ഗ്രന്ഥശാലയും ജില്ലാതലത്തിൽ സാഹിത്യമത്സരം സംഘടിപ്പിക്കും.യു.പി,​ ഹൈസ്കൂൾ,​കോളോജ്,​ പൊതുവിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.കവിത,​കഥ,​ലേഖനം എന്നീ ഇനങ്ങളിലാണ് മത്സരം. കവിത 24 വരിയിലും കഥ മൂന്ന് പേജിലും ലേഖനം അഞ്ച് പേജിലും കൂടാൻ പാടില്ല. കഥ.കവിത എന്നിവക്ക് വിഷയം നിർബന്ധമില്ല. ലേഖനത്തിന് കേരള ഗ്രന്ഥശാല പ്രസ്ഥാനവും പി.എൻ പണിക്കരും എന്നതാണ് വിഷയം.കവറിന് മുകളിൽ സാഹിത്യമത്സരം 2022 എന്ന് രേഖപ്പെടുത്തണം.പേര്,​ വിലാസം,​ക്ലാസ് സ്ഥാപനം,​ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി ഉള്ളടക്കം ചെയ്യണം.രചനകൾ 30 ന് മുമ്പായി സെക്രട്ടറി,​ പോസ്റ്ര് ബോക്സ് നമ്പർ 6803 വഞ്ചിയൂർ.പി.ഒ തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അയക്കണം. ഫോൺ - 7012612564,​94962520. ജൂലൈ മാസം നടക്കുന്ന മാസാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വച്ച് അവാർഡുകൾ സമ്മാനിക്കും.