തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് നടത്തിവരുന്ന തൊഴിലാളി,വ്യവസായ വിരുദ്ധ നിലപാടുകൾ തിരുത്താൻ സർക്കാർ ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.വി.ഗോപിനാഥ് ആവശ്യപ്പെട്ടു.ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറി സുനിതാകുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി വി.എം.വിനുമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ,സംസ്ഥാന സെക്രട്ടറിമാരായ പി.എ.ജോജോ,സുജിത് സോമൻ,സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മുരളി,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.റഷീദ് എന്നിവർ സംസാരിച്ചു.