തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. മുരളീധരൻ (57) പാലക്കാട്ട് നിര്യാതനായി. 36 വർഷമായി പ്രചാരസഭയിലെ ഉദ്യോഗസ്ഥനായിരുന്നു. ഗായകൻ യേശുദാസുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന മുരളീധരൻ തരംഗിണി സ്റ്റുഡിയോയുടെ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: എസ്. സിന്ധു. മക്കൾ: അശ്വതി. എസ്, അർജുൻ എസ്. മുരളി. മരുമകൻ: ജിജു കീഴില്ലത്ത്. മൃതദേഹം ഇന്ന് രാവിലെ 9ന് വഴുതക്കാട്ടെ ഹിന്ദി പ്രചാരസഭാ ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌കാരം രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.