
നെയ്യാറ്റിൻകര: വിശ്വഭാരതി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് വൃക്ഷത്തൈ നട്ടും മഴക്കുഴികൾ നിർമ്മിച്ചും ലോക പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി. വേലപ്പൻ നായർ പരിസ്ഥിതി ദിനസന്ദേശം നൽകി. സീനിയർ പ്രിൻസിപ്പൽ എസ്. ജയദേവൻ, ലെയിസൺ ഓഫീസർ ഡോ. വി. നാരായണറാവു, വൈസ് പ്രിൻസിപ്പൽ എസ്.ജി. ലേഖ എന്നിവർ പങ്കെടുത്തു.