കാട്ടാക്കട: സംസ്കാര സാഹിതി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യപിള്ള നിർവഹിച്ചു.നിയോജക മണ്ഡലം ചെയർമാൻ വി.എസ്.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.മെമ്പർ കിരൺ ദാസ്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ, സാഹിതി ഭാരവാഹികളായ ജഗൻ, കുഞ്ഞുമോൻ, അജി, വർഗീസ്,ഷാഫി,സോണി,ജോൺ,നിഖിൽ.ജെ.ജിഷ്ണു,എസ്.അനന്തു,അൽഅമീൻ തുടങ്ങിയവർ പങ്കെടുത്തു.