തിരുവനന്തപുരം: പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേശ് നിർവഹിക്കും.കേരളകൗമുദി തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ,​ സർക്കുലേഷൻ മാനേജർ അജു നാരായണൻ,​അസി. സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ്,​ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്,​ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ്,​ പി.ടി.എ പ്രസിഡന്റ് വി.എം.രാജേഷ്,​ എസ്.എം.സി ചെയർമാൻ വിമൽരാജ് തുടങ്ങിയവർ പങ്കെടുക്കും.രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയാണ് സ്കൂളിൽ പത്രം സ്‌പോൺസർ ചെയ്യുന്നത്.

വഴുതക്കാട് കാർമ്മൽ ഗേൾസ് ഹൈസ്‌കൂളിലെ എന്റെ കൗമുദിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 7.45ന് ഡോ.ബിജുരമേശ് നിർവഹിക്കും.കേരളകൗമുദി തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ,​സർക്കുലേഷൻ മാനേജർ അജു നാരായണൻ,​സ്‌കൂൾ ഡയറക്ടർ സിസ്റ്റർ റെനീറ്റ,​ പ്രിൻസിപ്പൽ എം.അഞ്ജന,​ വൈസ് പ്രിൻസിപ്പൽ ടെസമ്മ ജോർജ്,​കോ-ഓർഡിനേറ്റർ ജോളി ജോർജ്ജ് എന്നിവർ പങ്കെടുക്കും.