vm-vasavan

തിരുവനന്തപുരം: തട്ടിപ്പുമൂലം പ്രതിസന്ധിയിലായ തൃശ്ശൂരിലെ കരുവന്നൂർ സഹകരണബാങ്കിൽ 28.40 കോടി രൂപ ഇതുവരെ നിക്ഷേപകർക്ക് മടക്കിനൽകിയതായി സഹകരണമന്ത്രി വി.എൻ. വാസവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യമുണ്ടാക്കി നിക്ഷേപകർക്കെല്ലാം പണം മടക്കിനൽകാൻ സംവിധാനമൊരുക്കിയെങ്കിലും റിസർവ്വ് ബാങ്ക് അത് തടഞ്ഞു. തുടർന്ന് റിസ്ക് ഫണ്ടും ഗ്യാരന്റിയും ഉൾപ്പെടുത്തി പണം മടക്കിനൽകാനുളള നടപടികൾ എടുത്തുവരികയാണ്. ഇനിയും എത്രപേർക്ക് എത്രരൂപാവീതം നൽകേണ്ടതുണ്ടെന്നും കണക്കെടുത്തുവരികയാണ്.

സഹകരണമേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനും ക്രമക്കേട് കാണിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനും നിക്ഷേപഗ്യാരന്റി രണ്ടുലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി കൂട്ടാനും റിസ്ക് ഫണ്ട് പരിധി രണ്ടുലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്താനും ലക്ഷ്യമിട്ട് സഹകരണനിയമഭേദഗതി നിയമസഭയിൽ കൊണ്ടുവരുമെന്നും

മന്ത്രി പറഞ്ഞു.