വെഞ്ഞാറമൂട്: നന്നാട്ടുകാവ് മണ്ഡപത്തിൽ അപ്പൂപ്പൻനട ശ്രീ കാലഭൈരവ ഭൂതത്താൻ തമ്പുരാൻ ക്ഷേത്രത്തിലെ 13-ാമത് പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും അടൂർ പന്നിവിള ഇളമന ശ്രീ നാരായണൻ പണ്ടാരത്തിന്റെ കാർമ്മികത്വത്തിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം,11ന് മഹാസുദർശന ഹോമം, 12ന് പിതൃ ആവാഹനം,വൈകിട്ട് 5ന് പാരമ്പര്യ ക്ഷേത്ര ചടങ്ങുകൾ. നാളെ രാവിലെ 6ന് ഗണപതി ഹോമം, 8ന് ശക്തി ശുദ്ധി ക്രിയ, 9ന് കലശപൂജ തുടർന്ന് താന്ത്രിക പൂജകൾ.