വെള്ളനാട്: വെളിയന്നൂർ പി.എസ്.നടരാജപിള്ള യു.പി സ്കൂളിന് പി.ആർ.എസ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ സ്കൂൾ ബസിന്റെ താക്കോൽ പി.ആർ.എസ് ഗ്രൂപ്പ് ചെയർമാൻ ആർ.മുരുകൻ ഹെഡ്മിസ്ട്രസ് ജി.ആർ.ശ്രീലേഖ, പി.ടി.എ പ്രസിഡന്റ് സൗമ്യ എന്നിവർക്ക് കൈമാറി.സ്കൂൾ ബസിന്റെ ആദ്യയാത്ര ജി.സ്റ്റീഫൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എസ്.ശോഭൻകുമാർ,ആശമോൾ,സ്കൂൾ മാനേജർ പ്രദീപ് നാരായണൻ,കെ.വി.അജയൻ,ഗോപാല പിള്ള,നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.