കാട്ടാക്കട : സംസ്കാര സാഹിതി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്വത്തിൽ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കുംവേണ്ടി നടപ്പിലാക്കുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബ്രഹ്മണ്യപിള്ള നിർവഹിച്ചു.നിയോജക മണ്ഡലം ചെയർമാൻ വി.എസ്.അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ആമച്ചലിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം കിരൺ ദാസ്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷാജഹാൻ,സാഹിതി ഭാരവാഹികളായ ജഗൻ,കുഞ്ഞുമോൻ, അജി,വർഗീസ്,ഷാഫി,സോണി,ജോൺ,നിഖിൽ.ജെ.വിഷ്ണു,എസ്.അനന്തു,അൽ അമീൻ എന്നിവർ സംസാരിച്ചു.നെയ്യാറ്റിൻകരയിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി,ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു.