k-surendran

തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗവും ആദ്യകാല പാർട്ടി പ്രവർത്തകയുമായിരുന്ന ഡോ.റെയ്ച്ചൽ മത്തായിയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലും സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന റെയ്ച്ചലിന്റെ പൊതുമേഖലകളിലെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സാഹിത്യ മേഖലയിലും അവർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. റെയ്ച്ചലിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.