p

തിരുവനന്തപുരം: കേരളസർവകലാശാലയിലെ പുതിയ പഠനവകുപ്പായ കേരളപഠന വിഭാഗം, ആർക്കിയോളജി വിഭാഗം ലബോറട്ടറി ബ്ലോക്ക്, ബോട്ടണി വിഭാഗത്തിലെ ഡോ.കമറുദ്ദീൻ കുഞ്ഞ് സിസ്​റ്റമാ​റ്റിക് ഗാർഡൻ, പന്നൽ ചെടികളുടെ ഉദ്യാനമായ ഫേണറി, ഡിജി​റ്റൽ ഗാർഡൻ എന്നിവയുടെ ഉദ്ഘാടനം മന്ത്റി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ബയോടെക്‌നോളജി വിഭാഗത്തിന്റെ പുതിയ മന്ദിരത്തിന്റേയും മിയാവാക്കി ഫോറസ്​റ്റിന്റേയും ഉദ്ഘാടനം മന്ത്റി എം.വി.ഗോവിന്ദൻ നിർവഹിച്ചു. ബാച്ചിലേഴ്സ് ഹോസ്​റ്റൽ, ലേഡീസ് ഹോസ്​റ്റലിലെ ഡോർമെ​റ്ററി എന്നിവ വൈസ് ചാൻസലർ വി.പി.മഹാദേവൻപിള്ളയും നവീകരിച്ച കാന്റീൻ പ്രോ വൈസ് ചാൻസലർ പി.പി.അജയകുമാറും കോഫീ ഹൗസ് സിൻഡിക്കേ​റ്റ് ഫിനാൻസ് കമ്മി​റ്റി കൺവീനർ കെ.എച്ച്.ബാബുജാനും ഉദ്ഘാടനം ചെയ്തു. കാര്യവട്ടം സി.വി.രാമൻ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷനായി.