thottakkadu-sashi-ulkadan

കല്ലമ്പലം: കേരളകൗമുദിയുടെ പ്രവർത്തനം മഹത്തരമെന്ന് തേവലക്കാട്‌ എസ്.എൻ യു.പി.എസ് മാനേജർ തോട്ടയ്‌ക്കാട് ശശി പറഞ്ഞു. കേരളകൗമുദിയും തേവലക്കാട്‌ എസ്.എൻ യു.പി.എസും സംയുക്തമായി കരവാരം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെയും വിവിധ മേഖലകളിൽ സ്‌തുത്യർഹ സേവനമനുഷ്ടിച്ച വ്യക്തികളെയും ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരവാരം പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സജിൻബാബു, പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, കെ.ടി.സി.ടി ചെയർമാൻ ഡോ.പി.ജെ. നഹാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോഷിബാസു, റിട്ട.എസ്.ഐ കെ. ജോയി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജീവ്‌ എസ്.പി, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് അനിത, ഹെൽത്ത് ഇൻസ്‌പെക്ടർ അനി. വി.എസ്, ആർ. തങ്കപ്പൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ റാഫി, റംസി ബഷീർ, സൈഗാൾ തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി മാർക്കറ്റിംഗ് അസി. മാനേജർ സുധികുമാർ സ്വാഗതവും കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറഞ്ഞു. പരിപാടിക്കുശേഷം വർക്കല നന്ദനം മ്യൂസിക്കിന്റെ ട്രാക്ക് ഗാനമേളയുണ്ടായിരുന്നു.