
പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ കാഴ്ച പരിശോധനയും തുടർചികിത്സയും ക്യാമ്പ് മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ ബോധന കാമ്പയിൻ പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ.ബി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നേത്ര ചികിത്സയ്ക്ക് ഡോ.വി.എസ്.ബിന്ദു നേതൃത്വം നൽകി.വാർഡ് മെമ്പർ എം.സെയ്ദലിയുടെ അദ്ധ്യക്ഷത വഹിച്ചു.പ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.സാബു സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി.അജിതകുമാരി തൊഴിലിട ആരോഗ്യ പരിപാലന മുൻകരുതലുകളെ കുറിച്ച് മുഖ്യപ്രഭാഷണവും നടത്തി,മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.വത്സലൻ,ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻ തമ്പി എന്നിവർ സംസാരിച്ചു.വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ,അംബി,സിദ്ദീഖ്,അബ്ദുൽ റഷീദ്,സുബൈറുദീൻ,മേറ്റ്മാരായ ശാന്തി,സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.