p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ ഇനി 37.5 കോടി രൂപ കൂടിവേണം. ആകെ 82.5 കോടി രൂപ വേണ്ടിടത്ത് 45 കോടി കോർപ്പറേഷൻ സമാഹരിച്ചിട്ടുണ്ട്. ഇന്നലെ എ.ഐ.ടി.യു.സിയുടെ എംപ്ലോയീസ് യൂണിയന്റെ അനിശ്ചിതകാല ധർണ കെ.എസ്.ആർ.ടി.സിയുടെ ജില്ലാ കേന്ദ്രങ്ങളിൽ ആരംഭിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ,​ എം. ശിവകുമാർ,​ എസ്.ജെ. പ്രദീപ്,​ എം.ബി. അനിൽ,​ ജയകുമാർ, കെ.എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു. ചീഫ് ഓഫീസിനു മുന്നിൽ സി.ഐ.ടി.യു,​ ടി.ഡി.എഫ് സമരങ്ങൾ അഞ്ചാംദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ ബി.എം.എസ് സമരം നാലാംദിവസം പിന്നിട്ടു.