saigram

തിരുവനന്തപുരം : ഭൂമിയിലെ അത്ഭുതവും അതിശയവും നിറഞ്ഞ സ്ഥലമാണ് സായിഗ്രാമമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

സായിഗ്രാമം സമ്പൂർണ്ണ ഗ്രാമസ്വരാജായതിന്റെ ഉദ്ഘാടനം തോന്നയ്ക്കൽ സായിഗ്രാമത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്വയംപര്യാപ്തമാകുകയെന്ന മഹാത്മാഗാന്ധിയുടെ ആശയം ഉൾക്കൊണ്ടാണ് സായിഗ്രാമം മുന്നോട്ട്പോകുന്നതെന്ന് സായിഗ്രാമം ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു.സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ.ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.മുട്ടത്തറ വിജയകുമാർ,കുരിക്കകം വാർഡ് അംഗം മനോജ്, ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീകാന്ത്.പി.കൃഷ്ണൻ,സി.കെ.രവി, ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സുമേഷ് ഗോപിനാഥ്,സത്യസായി ഐ.എ.എസ് അക്കാഡമി ചീഫ് കോർഡിനേറ്റർ അബ്ദുൾ സഫീർ, ബി.ജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.