tnseema

വിതുര: കേരള പൊലീസ് ഒാഫീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിതുരയിൽ മഴക്കാലപൂർവ ശുചീകരണവും, പരിസ്ഥിതിബോധവത്കരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല സെമിനാൽ നടന്നു. നവകേരളമിഷൻ കോ - ഒാർഡിനേറ്റർ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിതുര പൊലീസ് സ്റ്റേഷൻ ശുചീകരിക്കുകയും, ഫലവൃക്ഷത്തൈകൾ നടുകയും ചെയ്തു. പൊലീസ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്, നിർവാഹക സമിതിയംഗം ആർ.കെ.ജോതിഷ്, ഡി.വൈ.എസ്.പി കെ.എൻ. വിജുകുമാർ, വിതുര സി.ഐ എസ്.ശ്രീജിത്ത്, പൊലീസ് അസോസിയേഷൻ റൂറൽ സെക്രട്ടറി ജി.വി.വിനു, വി.സജു എന്നിവർ പങ്കെടുത്തു.