
വെഞ്ഞാറമൂട്: മരം കടപുഴകി വീണ് വീടിന് കേടുപറ്റി. മിതൃമ്മല തോട്ടുമുക്ക് ചീങ്കണ്ണിക്കുഴിയിൽ മോഹനന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 3.15നായിരുന്നു സംഭവം. വീടിന് സമീപത്ത് നിന്നിരുന്ന പ്ലാവാണ് കടപുഴകി മേൽക്കൂരയിൽ പതിച്ചത്. മരം വീണതിന്റെ ആഘാതത്തിൽ മേലക്കൂരയിലെ ഓടുകളും ഷീറ്റുകളും തടികളും പൊട്ടി. വിവരമറിയിച്ചതനുസരിച്ച് എത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് മരം മുറിച്ചു മാറ്റി.