bjp-protest

ചിറയിൻകീഴ്: അഴൂർ ഗ്രാപഞ്ചായത്തിലെ പെരുങ്ങുഴിയിൽ പ്രവർത്തിച്ചുവന്ന കെ.എസ്.ഇ.ബി കളക്ഷൻ സെന്റർ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി അഴൂർ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ധർണ ജില്ലാട്രഷറർ ബാലമുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് നാലുമുക്ക് സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര മുഖ്യ പ്രഭാഷണം നടത്തി.

അഴൂർ ബിനു, നാഗപ്പൻ, സുഗുണൻ, റിനിത, ഷൈജു ശാസ്‌തവട്ടം, മോനി മുരുക്കുംപുഴ, വിനയ ചന്ദ്രൻ, പ്രദീപ്, തുളസി, അനിൽ നാഗരുനട, കെ.സിന്ധു എന്നിവർ പങ്കെടുത്തു. കളക്ഷൻ സെന്റർ പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.