വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ വൈ.വിജയൻ, ബി.ജോഷി ബാസു, അനിൽകുമാർ, കെ.ഷാജി, കെ.രാജേന്ദൻ നായർ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരിയും എഴുത്തുകാരനുമായ മോഹൻദാസ് എവർഷൈൻ, കവി അൻസാർ വർണന എന്നിവരെ പൊന്നാടയണിയിച്ച് മെമ്മന്റോ നൽകി ആദരിച്ചു. പുത്തൻചന്ത യൂണിറ്റിലെ മുതിർന്ന വ്യാപാരികളെയും ചുമട്ടുതൊഴിലാളികളെയും സ്നേഹോപഹാരം നൽകി ആദരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി എസ്.കമറുദ്ദീൻ (പ്രസിഡന്റ്), അനിൽകുമാർ (ജനറൽ സെക്രട്ടറി), ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.