ബാലരാമപുരം: മുറിയരുത് മുറിക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ(എസ്)​ സംസ്ഥാനത്തുടനീളം 11ന് മതേതര സംഗമങ്ങൾ സംഘടിപ്പിക്കുന്നു. കോവളം നിയോജക മണ്ഡലം കമ്മിറ്റി ബാലരാമപുരത്ത് നടത്തുന്ന മതേതര സംഗമം മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിക്കും. മുതിർന്ന നേതാവ് തകിടി കൃഷ്ണൻ നായർ പ്രതിജ്ഞാവാചകം ചൊല്ലും. മുൻ എം.എൽ.എ ജമീലാപ്രകാശം,​ നേതാക്കളായ വി.സുധാകരൻ,​ കരുംകുളം വിജയകുമാർ,​ ഡി.ആർ.സെലിൻ,​ കോളിയൂർ സുരേഷ്,​ അഡ്വ.കെ.ജയചന്ദ്രൻ,​ അഡ്വ.ജി.മുരളീധരൻ നായർ,​ കെ.ചന്ദ്രശേഖരൻ,​ പുല്ലുവിള വിൻസെന്റ്,​ കരിച്ചൽ ജ്ഞാനദാസ്,​ എസ്.സ്വയംപ്രഭ,​ എസ്.മുരുകൻ,​ ടി.ഡി. ശശികുമാർ,​ ബാലരാമപുരം സുബ്ബയ്യൻ,​ വൈ.പീറ്റർപോൾ,​ ടി.വിജയൻ,​ വി.ബി.രാജൻ,​ കോട്ടുകാൽക്കോണം മണി എന്നിവർ സംസാരിക്കും.