
കുറ്റിച്ചൽ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ ഇൻക്ലൂസീവ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പരുത്തിപ്പള്ളി ഗവ.വി ആൻഡ് എച്ച്.എസ്.എസിന് ലാപ്ടോപ്പുകളും ഫർണിച്ചറുകളും കൈമാറി. ബാങ്ക് പ്രതിനിധികളായ മുരളികൃഷ്ണൻ, അബ്ദുൾ സലാം,പ്രദീപ് ആനന്ദ്, ശിവരാജപിള്ള, പി. ടി.എ പ്രസിഡന്റ് കെ.ജയകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബുഹാരി, എസ്.എം.സി ചെയർമാൻ സുധീർ കുമാർ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ.എസ്.ഹേമപ്രിയ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ജി.എസ്.മഞ്ജു, ഹെഡ്മിസ്ട്രസ് ജെ.എൽ.കല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡിജിറ്റൽ ബാങ്കിംഗിൽ കുട്ടികൾക്ക് പരിശീലനവും നൽകി.