
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്സുമാർ ഇനി നഴ്‌സിംഗ് ഓഫീസർമാർ. തസ്‌തികയുടെ പേര് നഴ്സിംഗ് ഓഫീസർ എന്നാക്കി പരിഷ്‌കരിച്ചതോടെയാണിത്. ആരോഗ്യവകുപ്പിൽ നേരത്തെ മാറ്റം നടപ്പാക്കിയെങ്കിലും ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്. മറ്റു നഴ്സിംഗ് തസ്‌തികകളും പുതിയ പേരും ഇങ്ങനെ: സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ - നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ, ഹെഡ് നഴ്സ് - സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് II - ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് വൺ - നഴ്സിംഗ് സൂപ്രണ്ട്, നഴ്സിംഗ് ഓഫീസർ - ചീഫ് നഴ്സിംഗ് ഓഫീസർ. സർക്കാർ തീരുമാനം നഴ്സുമാർക്കുള്ള അംഗീകാരമാണെന്ന്
കേരള ഗവ.നഴ്സസ് അസോസിയേഷൻ അറിയിച്ചു.