kala

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (നിഡ്സ്) ആഭിമുഖ്യത്തിൽ കൊളവുപാറ സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഇടവക പരിസരത്ത് ഫലവൃക്ഷത്തൈ നട്ട് അഡ്വ.ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി സെന്നിസ് മണ്ണൂർ, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ, നിഡ്സ് ഡയറക്ടർ രാഹുൽ ബി. ആന്റോ, ആഭ്യന്തര വകുപ്പ് ജോ. സെക്രട്ടറി അനിൽകുമാർ, വെള്ളനാട് ബ്ലോക്ക് മെമ്പർ വിജയൻ, കല്ലാമം വാർഡ് മെമ്പർ ബോബി അലോഷ്യസ്, ഇലയ്ക്കോട് വാർഡ് മെമ്പർ കുമാരദാസ്, പൂവച്ചൽ കൃഷി ഓഫീസർ ദിവ്യ, കല്ലാമം ഉർസുലിൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ഷെറിൻ മാത്യു, കാട്ടാക്കട മേഖല ആനിമേറ്റർ പ്രകാശി, ഫെറോന സെക്രട്ടറി ജോസ്, യൂണിറ്റ് സെക്രട്ടറി സജു എന്നിവർ പങ്കെടുത്തു. നിഡ്സ് കൊളവുപാറ യൂണിറ്റിന്റെ കർമ്മ പദ്ധതി യോഗത്തിൽ പ്രകാശനം ചെയ്തു. പന്നിയോട് സുകുമാരൻ വൈദ്യരെ ആദരിച്ചു.