വർക്കല:മരണപ്പെട്ട ഗായകൻ ഇടവ ബഷീറിന് ആദരാഞ്ജലി അർപ്പിച്ച് മൈതാനത്ത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഗേളി ടീച്ചർ ഫൗണ്ടേഷൻ പ്രസിഡന്റ് എസ്.മുരളീ ധരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നഗരസഭ അദ്ധ്യക്ഷൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ഗായകൻ ബഷീർ അഹമ്മദ്,ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,ഫൗണ്ടേഷൻ സെക്രട്ടറി എസ്.മണിലാൽ, അംഗങ്ങളായ പ്രകാശ് ഇടവ,അഭിലാഷ് വർക്കല,അനു വർക്കല,ഹരികുമാർ ഞെക്കാട്,രഞ്ജിനി അഭിലാഷ്,രമാനായർ എന്നിവർ സംസാരിച്ചു.