ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ടായി സിവിൽ സർജൻ ഡോ. പ്രീതാ സോമൻ ചുമതലയേറ്റു. പുതിയ സൂപ്രണ്ടുമായി ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ കൂടിക്കാഴ്ച നടത്തി. വാർഡുകളും ഒ.പി ബ്ലോക്കും സന്ദർശിച്ചു.
നിലവിൽ താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം പരിമിതമാണ്. പ്രതിദിനം 1500ഓളം രോഗികളാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്. ജീവനക്കാരുടെ അഭാവം വെല്ലുവിളി ഉയർത്തുകയാണ്. ഈ വിഷയം സർക്കാരിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവിടെ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന ഡോ. ജസ്റ്റിൻ ജോസ് കന്യാകുളങ്ങര ഗവ.താലൂക്ക് ആശുപത്രിയിലേക്ക് ട്രാൻസ്‌ഫറായപ്പോഴാണ് അവിടെ സേവനം അനുഷ്ഠിച്ചിരുന്ന പ്രീതാസോമൻ വലിയകുന്നിലേക്ക് എത്തിയത്.