bnu

നെയ്യാറ്റിൻകര: ഗാന്ധി സെന്ററിന്റെ നേതൃത്വത്തിൽ 100 വിദ്യാലയങ്ങളിൽ വൃക്ഷത്തൈ നടാനും വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്യാനുമുള്ള പരിപാടിയുടെ താലൂക്ക്തല ഉദ്ഘാടനം നെയ്യാറ്റിൻകര ടൗൺ എൽ.പി സ്കൂളിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.
ഗാന്ധി സെന്റർ ചെയർമാൻ അഡ്വ.വി എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.മുഹനുദ്ദിൻ, വെൺപകൽ അവനീന്ദ്രകുമാർ, ശൈലേന്ദ്രകുമാർ, ജയരാജ് തമ്പി,അയണിത്തോട്ടം ക്യഷ്ണൻ നായർ, കുട്ടപ്പന ഗോപാലകൃഷ്ണൻ, ബിനു മരുതത്തൂർ, പാലക്കടവ് മോഹനൻ, സ്കൂൾ അദ്ധ്യാപകരായ സൗമ്യ, സുഭാക്ഷിണി, സുനില, ലിജി എന്നിവർ സംസാരിച്ചു.