തിരുവനന്തപുരം:ഷഡാനൻ നായരുടെ പേരിൽ വിളക്കിത്തല നായർസഭ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാംവർഷത്തെ കർമ്മ ശ്രേഷ്‌ഠപുരസ്കാരത്തിന് സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി സ്‌മാരകനിധി ചെയർമാനുമായ ഗോപിനാഥൻ നായരെ തിരഞ്ഞെടുത്തു.ഗോപിനാഥൻ നായരുടെ ആരോഗ്യനില പരിഗണിച്ച് ഏതാനും ദിവസങ്ങൾക്കകം അവാർഡ് നൽകുമെന്ന് വിളക്കിത്തല നായർസഭ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കുന്നത്തും പ്രസിഡന്റ് തിരുമല വിജയകുമാറും ട്രഷറർ കണ്ണൂർ നാരായണനും അറിയിച്ചു.