
കല്ലമ്പലം : കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ് ശ്രീനാരായണ ഗുരുവെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ 48ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കവലയൂർ ഗുരുമന്ദിരം ഹാളിൽ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടിച്ച് ശക്തരാകുക എന്നാണ് ശ്രീനാരായണ ഗുരു ഉപദേശിച്ചത്.അതിനാൽ സംഘടനകൊണ്ട് കയർ തൊഴിലാളികൾക്ക് കൂലി വർദ്ധന ഉൾപ്പെടെ വിവിധ നേട്ടങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു,ജനറൽ സെക്രട്ടറി സി.ജയൻബാബു,ബി.സത്യൻ,ആർ.മുഹമ്മദ് റിയാസ്,ജെ. ശശാങ്കൻ,എച്ച്.ഹാരീസ് തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ എ. നഹാസ് സ്വാഗതം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ. സായികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.